Monday, May 20, 2024
spot_img

ആത്മീയതയുടെ ആൾരൂപം. ഇന്ന് ദലൈലാമയുടെ എൺപത്തിയഞ്ചാം ജന്മദിനം

ടിബറ്റ് ആത്മീയ ആചാര്യൻ ദലൈലാമയ്ക്ക് ഇന്ന് 85 ആം പിറന്നാൾ .
ചൈനയുടെ ക്രൂരമായ ആക്രമണത്തിൽനിന്നും രക്ഷപ്പെടാൻ പലായനംചെയ്ത ദലൈലാമ എൺപത്തിയഞ്ചാം വയസ്സിലും ഇന്ത്യയിൽ തുടരുന്നു.

ഈ ജന്മദിനം കേന്ദ്ര നേതാക്കളടക്കമുള്ളവർ അദ്ദേഹത്തിന് ജന്മദിനാശംസാ സന്ദേശങ്ങൾ കൈമാറുന്നതിനൊപ്പം ഭാരതരത്നക്കായി പരിഗണിക്കുന്ന കാര്യവും കൈമാറിയേക്കും.
വിഘടനവാദിയെന്നാണ് ചൈന വിശേഷിപ്പിക്കുന്ന ദലൈലാമയ്‌ക്ക് ഭാരതരക്തന നൽകണമെന്ന ആവശ്യം ശക്തമായിഉയരുന്നു. ബിജെപി നേതാക്കളടക്കമുള്ളവർ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.

. സ്നേഹവും അഹിംസയും ശാന്തിയും മാത്രം ലോകത്തോട് പറയുന്ന ഈ വൃദ്ധസന്ന്യാസിയെ ചൈന ഇപ്പോഴും വെറുക്കുകയും ചാരക്കണ്ണുകളോടെമാത്രം കാണുകയും ചെയ്യുന്നു എന്നതാണ് കൗതുകകരമായ കാര്യം.
ദലൈലാമയുടെ ‘നീക്കങ്ങൾ’ നിരീക്ഷിക്കാൻ ഒരു സംഘത്തെത്തന്നെ ചൈന നിയോഗിച്ചിരിക്കുന്നു. ദലൈലാമയെ ക്ഷണിക്കുന്ന രാജ്യങ്ങൾക്ക് അടുത്തനിമിഷം തന്നെ ചൈനയുടെ ഭീഷണിക്കുറിപ്പ് ലഭിക്കുന്നു. ഇന്ത്യയോടുള്ള ചൈനയുടെ വെറിക്ക്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ലോകത്തിന്റെ ഈ മഹാഗുരുവിന് അഭയംനൽകി എന്നതാണ്.

ദലൈലാമയെ അഭിമാനപൂർവം സംരക്ഷിക്കുന്നതിലൂടെ ഇന്ത്യ ലോകത്തിനുമുന്നിൽ വെക്കുന്ന സന്ദേശം, അഭയംതേടിവരുന്നവരെ തന്നിലേക്കു ചേർത്തുപിടിക്കുന്ന ആത്മാർഥതയാണ്.

Related Articles

Latest Articles