Saturday, September 19, 2026

ഉത്തർപ്രദേശ് പിലിഭിത് കൂട്ടബലാത്സംഗ കേസ് ; ദളിത് പെൺകുട്ടി മരിച്ചു

ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയായി തീകൊളുത്തിയ ദളിത് പെൺകുട്ടി മരിച്ചു.

ഈ മാസം ആദ്യം കുൻവാർപൂർ ഗ്രാമത്തിലാണ് കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ലഖ്‌നൗവിലെ ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുകയായിരുന്നുവെങ്കിലും 12 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

കേസിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മരിച്ച പെൺകുട്ടിയുടെ മൃതദേഹം ലഖ്‌നൗവിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പിലിബിത്തിലെ കുടുംബത്തിന് വിട്ടുനൽകും

Related Articles

Latest Articles