പാലക്കാട്: നര്‍ത്തകി നീനപ്രസാദിന്‍റെ നൃത്ത പരിപാടി ജില്ല ജഡ്ജിയുടെ ആവശ്യപ്രകാരം പോലീസ് നിര്‍ത്തിച്ചെന്ന് പരാതി. പാലക്കാട് മോയന്‍ എല്‍പി സ്കൂളില്‍ നടന്ന മോഹിനിയാട്ട കച്ചേരിയാണ് പോലീസ് ഇടപെട്ട് നിര്‍ത്തിച്ചതെന്നും സ്കൂളിന് തൊട്ടുപിന്നില്‍ താമസിക്കുന്ന ജില്ല ജഡ്ജി കലാംപാഷയുടെ ആവശ്യപ്രകാരമാണ് നടപടിയെന്നും നര്‍ത്തകി നീന പ്രസാദ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
ജില്ലാ ജഡ്ജിക്ക് ശബ്ദംകാരണം ബുദ്ധിമുട്ടുണ്ടായതോടെയാണ് സംഘാടകരോട് പരിപാടി നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടതെന്നും തുടർന്ന് പരിപാടി തുടരണമെന്ന ആഗ്രഹമുള്ളതിനാല്‍ കാണികളെ വേദിക്കരികിലേക്ക് ഇരുത്തി സംഗീതത്തിന്റെ ശബ്ദം കുറച്ചുവച്ച് നൃത്തം അവതരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. താൻ അപമാനിക്കപ്പെട്ടതായി തോന്നിയെന്നും നീനാപ്രസാദ് ആരോപിക്കുന്നു.

