അമിത ലാഭം കിട്ടുമെങ്കില്‍ മൂലധനം അതിന്റെ അച്ഛനെയും കൊല്ലുമെന്ന് ഒന്നര നൂറ്റാണ്ടു മുമ്പ് കാള്‍ മാര്‍ക്സ് പ്രവചിച്ചെങ്കിൽ ,മൂലത്തിൽ തിരുകിയ മഞ്ഞപ്പൊതികൾ കൊണ്ട് പാർട്ടിയേയും പ്രസ്ഥാനത്തിനെയും അടിവേരിളക്കി മോർച്ചറി ടേബിളിലും വെക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് അഭിനവ മലദ്വാർകോമ്രേഡുമാർ..
മലയാള മാർക്സിസ്റ്റ് സൈദ്ധാന്തികരുടെ വളർന്നു വരുന്ന ചിന്തയുടെയും വിവരങ്ങളുടെയും സമൃദ്ധിയില്‍ , ഈ മഹാ പ്രസ്ഥാനത്തിൻ്റെ ശോഭന ഭാവിയിലേക്ക് വേണ്ട വരുമാനം സഖാക്കളാൽ സ്വയം വികസിപ്പിച്ചെടുത്ത ആന്തരിക-നിർഗമന- ബഹിർഗമന ഉപാധികളിലൂടെ മഞ്ഞലോഹങ്ങളായി വന്നുകൊണ്ടിരിക്കുമ്പോൾ മാര്‍ക്സിന്റെ ചിന്താപദ്ധതിയുടെ അടിസ്ഥാനസ്വരൂപവും സമീപനങ്ങളും മൂടോടെ പൊളിച്ചടുക്കി എന്ന് നിങ്ങൾക്ക് അഭിമാനിക്കാം കോമ്രഡ്സ് …

