Attack
വിവാഹേതര ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ച് പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍. മറ്റൊരു സ്ത്രീയ്ക്കൊപ്പം കാറില്‍ പോവുകയായിരുന്ന പിതാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി പുറത്തിറക്കിയായിരുന്നു മര്‍ദ്ദനം. രാജസ്ഥാനിലെ ഭില്‍വാരയ്ക്ക് സമീപമുള്ള ഹനുമാന്‍ നഗറിലെ കുച്ചല്‍വാരയിലാണ് സംഭവം നടന്നത്. പിതാവിനെ പെണ്‍മക്കള്‍ മര്‍ദ്ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്.
രണ്ട് പെണ്‍മക്കളുള്ളപ്പോള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്താന്‍ നാണക്കേട് തോന്നുന്നില്ലേയെന്ന് ചോദിച്ചായിരുന്നു യുവതികള്‍ പിതാവിനെ മര്‍ദ്ദിച്ചത്. തുടക്കത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്താനുള്ള പെണ്‍കുട്ടികളുടെ ശ്രമം പരാജയപ്പെട്ടതോടെ നാട്ടുകാരാണ് കാര്‍ തടഞ്ഞുനിര്‍ത്തിയത്. കാര്‍ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ വിവരം തിരക്കിയടിന് പിന്നാലെയാണ് പെണ്‍മക്കള്‍ പിതാവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്.
കുടുംബത്തിലെ സമാധാനന്തരീക്ഷം പിതാവിന്‍റെ വിവാഹേതര ബന്ധത്തെ തുടര്‍ന്ന് തകര്‍ന്നുവെന്നാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്. തങ്ങളുടെ അമ്മ കടന്നുപോവുന്ന കഷ്ടപ്പാടിന് സാക്ഷ്യം വഹിക്കേണ്ടി വന്നുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു. പിതാവിനൊപ്പമുണ്ടായിരുന്ന സ്ത്രീയ്ക്കും പെണ്‍കുട്ടികളുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. വിവരമറിഞ്ഞ് കൂടുതല്‍ നാട്ടുകാരെത്തിയതോടെ ഈ സ്ത്രീ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആരും പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…