Saturday, May 11, 2024
spot_img

ഇന്ത്യയിൽ നിന്ന് കുട്ടികൾക്ക് ഒരു വാക്‌സിൻ കൂടി വരുന്നു; ക്ലിനിക്കല്‍ പരിശോധന നടത്താന്‍ അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ

ദില്ലി: 5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് -19 കൊവിഡ് വാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കി. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുള്ളത്. ഫേസ് 2, ഫേസ് 3 ഘട്ട പരിശോധനക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.

കോവിഡ് -19 വിദഗ്ദ്ധ സമിതിയുടെ (എസ്‌ഇസി) ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഡിസിജിഐ അനുമതി നല്‍കിയത്. അഞ്ച് വയസ്സിനും 18 വയസ്സിനുമിടയിലുള്ള കുട്ടികളിലാണ് വാക്‌സിന്‍ പരിശോധന നടത്തുക. രാജ്യത്തെ പത്ത് കേന്ദ്രങ്ങളിലായിരിക്കും ക്ലിനിക്കല്‍ ട്രയല്‍ നടക്കുക. അതേസമയം സൈഡസ് കാഡിലയുടെ ഓറല്‍ കൊവിഡ് വാക്‌സിന് ഇതിനകം 12-18 വയസ്സുകാര്‍ക്കിടയില്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

നേരത്തെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈഡസ് കാഡിലയുടെ സൂചി രഹിത കൊവിഡ് വാക്സിൻ ZyCoV-D ന് അടിയന്തിര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു. ഇത് രാജ്യത്തെ 12-18 വയസ്സിനിടയിലുള്ളവർക്കുള്ള ആദ്യ വാക്സിൻ ആണ്.

Related Articles

Latest Articles