ദില്ലി: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ (Omicron) വ്യാപിക്കുന്നതിനിടെ പുതിയ ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ച് ഐസിഎംആര്‍. നാലുമണിക്കൂര്‍ കൊണ്ട് പരിശോധനാ ഫലം പുറത്തുവരും. ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ കിറ്റ് വികസിപ്പിച്ച കാര്യം അറിയിച്ചത്.
നേരത്തെ സ്വീകരിച്ചത് ഏത് വാക്‌സിനാണോ അതേ വാക്‌സിന്‍ തന്നെ ജനങ്ങള്‍ക്ക് കരുതല്‍ ഡോസായി നല്‍കുമെന്നും ഐസിഎംആര്‍ പ്രിതിനിധികള്‍ വ്യക്തമാക്കി. അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 24 മണിക്കൂറിനിടെ 90,928 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 55 ശതമാനം അധികമാണിത്. പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. 25 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 4,82,876 ആയി ഉയർന്നു. 19,206 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.81 ശതമാനമാണ്.

