1990കളുടെ ആദ്യം മുതൽ ഒട്ടേറെ പേരാണ് എവറസ്റ്റ് കീഴടക്കുകയെന്ന സ്വപ്നവുമായി രംഗത്തു വന്നത്. എന്നാൽ ഇക്കൂട്ടത്തിൽ ചിലർ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യും. മറ്റു ചിലർക്ക് ജീവൻ തന്നെ നഷ്ടമാകും. ഇങ്ങനെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ തിരികെയെത്തിക്കുന്നത് അപൂർവമാണ്. എന്നാൽ മഞ്ഞു മൂടി എവറസ്റ്റിൽ അനാഥമായി കിടന്നിരുന്ന മൃതദേഹങ്ങളാണ് ആഗോള താപനത്തിന്റെ ഫലമായി ഇപ്പോൾ പുറംലോകത്തിനു മുന്നിലേക്കെത്തുന്നത്.

