Monday, June 17, 2024
spot_img

തൃശ്ശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ ഉപേക്ഷിച്ച നിലയിൽ

തൃശൂർ: നവജാതശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. പൂങ്കുന്നം എം.എൽ.എ റോഡിൽ പാറമേക്കാവ് ശാന്തിഘട്ടിന് സമീപമുള്ള കുറ്റൂർ ചിറയുടെ തടയണക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

സഞ്ചിയിൽ ഉപേക്ഷിച്ച നിലയിൽ മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തിഘട്ടിൽ സംസ്കാര ചടങ്ങുകൾക്കെത്തിയവരാണ് സഞ്ചിയിലാക്കിയ മൃതദേഹം ആദ്യം കണ്ടത്. ഒരടി മാത്രം വെള്ളമുള്ള ഭാഗത്തായിരുന്ന മൃതദേഹം കിടന്നിരുന്നത്. മൃതദേഹം കണ്ടതിനെ തുടർന്ന് ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ ടൗൺ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ ആശുപത്രികളിൽ നിന്നുൾപ്പെടെ വിവരങ്ങൾ തേടുന്നുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles