vigilance-arrests-female-overseer-while-accepting-bribe
പാലോട്: പാലോട് വനത്തിനുള്ളിൽ കണ്ടെത്തിയ ചത്ത മാനിനെ കറിവച്ച് ഭക്ഷിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെന്ഷൻ. പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ അരുണ്‍ ലാല്‍, ബീറ്റ് ഓഫീസറായ എസ് ഷജിദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ മാസം പത്താം തീയതിയാണ് ചത്ത മാനിനെ പാലോട് വനത്തിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ ഇതിനെ കറിവച്ച് കഴിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ട് വനംവകുപ്പിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, മാനിനെ ഉദ്യോഗസ്ഥർ തന്നെ അപായപ്പെടുത്തിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്.
മാനിന്റെ അവശിഷ്ടങ്ങൾ വനത്തിൽ തന്നെ ഉപേക്ഷിച്ചനിലയിലാണ് കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട പാലോട് റേഞ്ച് ഓഫീസർ കഴിഞ്ഞയാഴ്ചയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. സംഭവം റിപ്പോർട്ട് ചെയ്യുന്നത് വൈകിയതിന് റേഞ്ച് ഓഫീസറെയും, കഴിഞ്ഞ മാസം പത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ബീറ്റ് ഓഫീസർമാരെയും സ്ഥലം മാറ്റിയതായി റിപ്പോർട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…