odisha-bjd-mla-booked-for-failing-to-turn-up-at-own-wedding
പാരാദീപ്: ബിജെഡി എംഎൽഎ ബിജയ് ശങ്കർ ദാസ് ഒഡീഷയിലെ സ്വന്തം വിവാഹത്തിന് എത്താതിരുന്നതിനെ തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകി. വിവാഹ രജിസ്ട്രാർ ഓഫീസിൽ ഹാജരാകാത്തതിനാൽ ബിജയ് തന്നെ വഞ്ചിച്ചതായി യുവതി പരാതിയിൽ പറയുന്നു.
ശനിയാഴ്ച ബിജെഡി എംഎൽഎ ബിജയ് ശങ്കർ ദാസിനെതിരെ സ്വന്തം വിവാഹത്തിന് ഹാജരാകാത്തതിനെ തുടർന്ന് കേസെടുത്തതായി പോലീസ് അറിയിച്ചു . ജഗത്സിംഗ്പൂർ സദർ പോലീസ് സ്റ്റേഷൻ ആണ്
തിർതോളിലെ നിയമസഭാംഗമായ ദാസിനെതിരെ കേസെടുത്തത്. പ്രതിക്കെതിരെ ഐപിസി സെക്ഷൻ 420 , 195 എ 294, 509, 341, 120 ബി, 34 തുടങ്ങിയവ ഇൻസ്പെക്ടർ ഇൻ ചാർജ് പ്രവാസ് സാഹു ഉൾപ്പെടുത്തി.
മെയ് 17 ന് ആണ് ദമ്പതികൾ വിവാഹ രജിസ്ട്രാർ ഓഫീസിൽ അപേക്ഷിച്ചത്. നിശ്ചയിച്ച 30 ദിവസത്തിന് ശേഷം വെള്ളിയാഴ്ച വിവാഹ ചടങ്ങുകൾക്കായി യുവതി കുടുംബത്തോടൊപ്പം അവിടെ എത്തിയെങ്കിലും എഫ്‌ഐആർ പ്രകാരം പ്രസ്തുത വരാനായ എംഎൽഎ ഹാജരായില്ല.
അതേസമയം, 30 കാരനായ ദാസ് അവളെ വിവാഹം കഴിക്കുന്നത് നിഷേധിച്ചിട്ടില്ലെന്നും വിവാഹ രജിസ്ട്രേഷന് ഇനി 60 ദിവസം കൂടിയുണ്ട്. അതുകൊണ്ട്, ഞാൻ വന്നില്ല. വിവാഹ രജിസ്ട്രാർ ഓഫീസിലേക്ക് പോകാൻ അവളോ മറ്റാരെങ്കിലുമോ എന്നെ അറിയിച്ചിട്ടില്ല എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ മൂന്ന് വർഷമായി ദാസുമായി തനിക്ക് ബന്ധമുണ്ടെന്നും നിശ്ചയിച്ച തീയതിയിൽ തന്നെ വിവാഹം കഴിക്കാമെന്ന് അയാൾ വാഗ്ദാനവും ചെയ്തിരുന്നെന്നും യുവതി അവകാശപ്പെട്ടു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…