Kerala

ചത്ത പട്ടിയെ പേപ്പറിൽ പൊതിഞ്ഞ് സർക്കാർ ആശുപത്രിയിൽ ഉപേക്ഷിച്ച നിലയിൽ; സെക്യൂരിറ്റി ജീവനക്കാരോ സിസിടിവി ക്യാമറയോ ഇല്ല

അരൂർ: കഴിഞ്ഞ ദിവസം രാത്രി ചത്ത പട്ടിയെ പേപ്പർ കവറിൽ പൊതിഞ്ഞ് ഐപി കെട്ടിടത്തിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പകർച്ചവ്യാധികൾ പെരുകുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. പ്രദേശവാസികളുടെ ഏക ആശ്രയമായ ആശുപത്രി സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ സാമൂഹ്യവിരുദ്ധർ കൂട്ടം കൂടി മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതായി സൂചനയുണ്ട്.

ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരോ സിസിടിവി ക്യാമറയോ ഇല്ലാത്തത് ഇവർക്ക് കൂടുതൽ സഹായമാണ്. ആശുപത്രിയുടെ സുരക്ഷക്ക് സെക്യൂരിറ്റി ജീവനക്കാരനേയും സിസിടിവി ക്യാമറയും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടും മാനേജ്മെന്റ് അനുകൂല നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. ചത്ത പട്ടിയെ ആശുപത്രി കെട്ടിടത്തിനകത്ത് ഉപേക്ഷിച്ച നടപടിയിൽ ആശുപത്രി അധികൃകർ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി.

B4 Admin

Recent Posts

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 hours ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

17 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

1 day ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

1 day ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

2 days ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

2 days ago