ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മോദി (Narendra Modi)സര്‍ക്കാരിന്റെ ദീപാവലി സമ്മാനം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 47 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
തുടർന്ന് പുതുക്കിയ ക്ഷാമബത്ത ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭിക്കും. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 31 ശതമാനമായി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ മാസങ്ങളോളം മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ജൂലൈയിലാണ് ക്ഷാമബത്ത നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.

