മലയാളത്തിന്റെ പ്രിയ കവി ഗിരീഷ് പുത്തഞ്ചേരി (Gireesh Puthenchery) ഓര്‍മ്മയായിട്ട് ഇന്നേക്ക് 12 വര്‍ഷങ്ങള്‍. ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ പിന്നെയും പിന്നെയും ആരോ, പ്രണയവര്‍ണ്ണങ്ങളിലെ ആരോ വിരൽ മീട്ടി, കഥാവശേഷനിലെ കണ്ണുനട്ട് കാത്തിരുന്നിട്ടും, രാവണപ്രഭുവിലെ ആകാശദീപങ്ങള്‍ സാക്ഷി തുടങ്ങി ധാരാളം ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലിക നിന്ന് പിറവിയെടുത്തത്. ഏകദേശം 2500 ഗാനങ്ങളാണ് പുത്തഞ്ചേരി മലയാളിക്കു സമ്മാനിച്ചത്.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ഏഴുതവണ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2001 മുതല്‍ തുടര്‍ച്ചയായി നാലുതവണ പുരസ്കാരം ഗിരീഷ് സ്വന്തമാക്കിയിട്ടുണ്ട്. ഗാനങ്ങൾക്കു പുറമേ മലയാളി ഇഷ്ടപ്പെട്ട കുറച്ചു സിനിമകൾക്കു കഥയും അദ്ദേഹം എഴുതി. മേലേപ്പറമ്പിൽ ആൺവീട്, കിന്നരിപ്പുഴയോരം എന്നീ ഹിറ്റ് ചിത്രങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം കഥയെഴുതിയത്. വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, ബ്രഹ്മരക്ഷസ് എന്നിവയ്ക്കു തിരക്കഥയുമെഴുതി.
മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് പലതവണ പുത്തഞ്ചേരി പറഞ്ഞിട്ടുണ്ടായിരുന്നു. ആ മോഹം സഫലമാകുന്നതിനു മുൻപേ അദ്ദേഹം വിടവാങ്ങി. 2010 ഫെബ്രുവരി പത്തിനായിരുന്നു 48 വയസ്സുള്ള അദ്ദേഹത്തിന്റെ മരണം.
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി…
അമേരിക്കൻ വിപണിയിലേക്ക് അനധികൃതമായി മയക്കുമരുന്നും സൈക്കോട്രോപിക് ഗുളികകളും കടത്തിയിരുന്ന വൻ അന്താരാഷ്ട്ര ശൃംഖലയുടെ ഇന്ത്യൻ കണ്ണികൾക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ…
കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലും കൊൽക്കത്ത മെഡിക്കൽ കോളേജിലും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ അക്രമം നടന്നതായി ആരോപിച്ച് അഖില ഭാരതീയ…
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ നവംബർ…
മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വഴിത്തിരിവ്. പരീക്ഷ നടത്താനുള്ള അനുമതി പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചതിനെതിരെ നൽകിയ…
മുസ്ലിം ബ്രദർഹുഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ സ്ഥിരമായി ഉൾപ്പെടുത്തി ഈജിപ്ത്. നവംബർ 9-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവിലൂടെയാണ്…