Sunday, December 21, 2025

എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം; ശബ്ദസന്ദേശം പരിശോധിക്കാനൊരുങ്ങി പോലീസ്; കൂടുതൽ മൊഴികൾ ശേഖരിക്കും

മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തിൽ ശബ്ദസന്ദേശം വിശദമായി പരിശോധിക്കാനൊരുങ്ങി പോലീസ്. മരിച്ച പെൺകുട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശമാണ് പോലീസിന്റെ പക്കലുള്ളത്. ഈ സന്ദേശം പോലീസിന് നൽകിയ അദ്ധ്യാപകന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതി സിദ്ദിഖലിയുടെ പീഡനത്തെക്കുറിച്ചുള്ളതും ആത്മഹത്യചെയ്യുമെന്ന സൂചന നൽകുന്നതുമായ ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. ഇത് പെൺകുട്ടിയുടേതാണെന്നാണ് സ്ഥിരീകരിക്കണം. ഈ സാഹചര്യത്തിലാണ് വിശദമായ പരിശോധന നടത്തുന്നത്. സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അദ്ധ്യാപകർ രംഗത്ത് എത്തിയിരുന്നു. ഇവരിൽ നിന്നും പോലീസ് വിശദാംശങ്ങൾ ശേഖരിച്ചിരുന്നു.

നിലവിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന് പിന്നിൽ സിദ്ദിഖലിയാണെന്ന് വ്യക്തമാക്കുന്നതിനുള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ല. ഇയാൾക്കെതിരെ കൂടുതൽ തെളിവ് ശേഖരിച്ച ശേഷം നിയമോപദേശം കൂടി തേടിയാകും കൂടുതൽ വകുപ്പുകൾ ചുമത്തുക. ഇയാൾ പരിശീലനം നൽകിയ മറ്റു പല സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ മൊഴികളും പോലീസ് ശേഖരിയ്ക്കും.

Related Articles

Latest Articles