Covid 19

ഡിസംബര്‍ 27-ന് ഇന്ത്യയിലുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ദില്ലി : ലോകമെമ്പാടും കോവിഡ് കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. ഡിസംബര്‍ 27-നാണ് മോക്ക് ഡ്രില്‍ നടത്തി അന്ന് വൈകിട്ട് തന്നെ ഫലം അപ്‌ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ നിർദ്ദേശിക്കുന്നു .

കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ആ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മോക്ക് ഡ്രില്‍ നടത്തുന്നത്. ജില്ല തിരിച്ചുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങള്‍ ഇതിലൂടെ ഉറപ്പുവരുത്താനാകും. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കണം മോക്ക് ഡ്രില്‍ നടത്തേണ്ടെന്നും കേന്ദ്രം നിര്‍ദേശിച്ചുണ്ട്.

ഓരോ സംസ്ഥാനങ്ങളിലേയും ആകെയുള്ള ഐസൊലേഷന്‍ വാര്‍ഡുകളുടെയും ഐ.സി.യു., വെന്റിലേറ്റര്‍ സൗകര്യങ്ങളുടെയും ലഭ്യത ഇതിലൂടെ പരിശോധിക്കും. കോവിഡ് സൗഹചര്യം നേരിടാന്‍ ആവശ്യമായ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും മറ്റ് ആരോഗ്യ ജീവനക്കാരേയും ഉറപ്പുവരുത്തുക, കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങള്‍, മരുന്നുകള്‍, മാസ്‌ക്, പി.പി.ഇ. കിറ്റ്, മെഡിക്കല്‍ ഓക്‌സിജന്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയവയാണ് മോക്ക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്.

anaswara baburaj

Recent Posts

രാഹുലിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി മോദി !

മുസ്ലിങ്ങൾക്ക് കോൺഗ്രസ് കൂടുതൽ സംവരണം കൊണ്ടുവന്നിരിക്കും ; രാഹുലിന്റെ തനിനിറം വലിച്ചുകീറി മോദി

12 mins ago

ഭാര്യയും മകനും തന്നെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുന്നുവെന്ന ആരോപണവുമായി അശോക് ഗെലോട്ട് സർക്കാരിലെ കാബിനറ്റ് മന്ത്രി ! ആരോപണങ്ങൾക്കടിസ്ഥാനം സ്വത്ത് വിൽക്കാനുള്ള ശ്രമം തടഞ്ഞതെന്ന പ്രതികരണവുമായി ഭാര്യ

ഭാര്യയും മകനും തന്നെ മർദ്ദിച്ചുവെന്നും ആവശ്യത്തിന് ഭക്ഷണം നൽകാതെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുകയും നാടോടി ജീവിതം നയിക്കാൻ നിർബന്ധിക്കുകയും…

48 mins ago

ഗവർണർക്ക് തിരിച്ചടി !കേരളാ സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി

കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി.സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത…

59 mins ago

യൂറോപ്പ് യാത്രകള്‍ക്കു ചെലവേറും, ഷെങ്കന്‍ വീസ ഫീസ് 12% വര്‍ദ്ധിപ്പിച്ചു

യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്ക് ചെലവേറും. ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള ഷെങ്കന്‍ വീസ ഫീസില്‍ വര്‍ദ്ധനവു വരുത്താന്‍ തീരുമാനിച്ചു. 12ശതമാനത്തോളം വര്‍ദ്ധനവായിരിക്കും ഫീസ്…

2 hours ago