Sunday, December 14, 2025

പുതിയ അദ്ധ്യയന വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന കുരുന്നുകൾക്ക് സഹായ ഹസ്തവുമായി ദീപം ഫൗണ്ടേഷൻ ; കാരയ്ക്കാട് ഗവ.എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു

പുതിയ അദ്ധ്യയന വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന കുരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ദീപം ഫൗണ്ടേഷൻ. ആലപ്പുഴ ജില്ലയിലെ മുളക്കുഴ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിന്റെ പരിധിയിൽ വരുന്ന കാരയ്ക്കാട് ഗവ.എൽ പി സ്കൂളിലായിരുന്നു പഠനോപകരണ വിതരണം നടന്നത്. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.

സ്‌കൂൾ തുറക്കുമ്പോൾ പഠനോപകരണവിതരണങ്ങൾ സ്കൂളിലേക്ക് നൽകാമോ എന്ന് ദീപം ഫൗണ്ടേഷൻ ഉടമകളായ കാർത്തിയോടും ജയശ്രീ ടീച്ചറിനോട് വാർഡ് മെമ്പർ പ്രമോദ് കാരക്കാട്, മുമ്പ് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് രണ്ടുവർഷമായി ദീപം ഫൗണ്ടേഷൻ മുടങ്ങാതെ സ്‌കൂളിൽ എല്ലാകുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്ത് വരികയാണ്.

Related Articles

Latest Articles