deepika-padukone
മുംബൈ: ഖത്തറിൽ ഇന്ന് നടക്കാൻ പോകുന്ന ലോകകപ്പ് ഫൈനലിന്റെ ട്രോഫി അനാച്ഛാദനം ചെയ്യാനായി ബോളിവുഡ് താരം ദീപിക പദുകോൺ ഖത്തറിലേക്ക് പറന്നു, ഇന്ന് നടക്കുന്ന ഫൈനലിന് മുന്നോടിയായി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ട്രോഫി അനാച്ഛാദനം നിർവഹിക്കുന്നത് ദീപികയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടെങ്കിലും ഇക്കാര്യം താരം സ്ഥിരീകരിച്ചിട്ടില്ല.
. നിരവധി ലോകവേദികളിൽ തിളങ്ങിയ ദീപികക്ക് കാൽപന്തിന്‍റെ മാമാങ്കത്തിലും രാജ്യത്തിന്‍റെ അഭിമാനം ഉയർത്താനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന ഫൈനലിൽ ലിയോണൽ മെസ്സി നയിക്കുന്ന അർജന്റീന നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ നേരിടും
ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ മാഴ്സെല്‍ ഡിസെയ്‌ലി ആണ് ലോകകപ്പ് ട്രോഫി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്‍റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന വേദിയിലെ ഇന്ത്യൻ സാന്നിധ്യമാകുന്ന താരത്തിന് എല്ലായിടത്തുനിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത് .
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…