cricket

സബാഷ് ഗുജറാത്ത് !കുഞ്ഞൻ സ്‌കോർ പ്രതിരോധിച്ചു; അവസാന ഓവർ വരെ നീണ്ട ആവേശപ്പോരിൽ ലഖ്‌നൗവിനെതിരെ ത്രില്ലിംഗ് വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്

ലഖ്‌നൗ: ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശപ്പോരിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ത്രില്ലിംഗ് ജയം. 135 റണ്‍സ് പ്രതിരോധിച്ച ഗുജറാത്ത് ഏഴ് റണ്‍സിനാണ് ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടിൽ വിജയതീരം തോട്ടത് .

അവസാന ഓവറില്‍ 12 റണ്‍സ് വേണ്ടിയിരുന്ന ലഖ്‌നൗവിന് നാല് വിക്കറ്റുകളാണ് ഓവറില്‍ നഷ്ടമായത്. നിർണ്ണായക വെറും നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത മോഹിത് ശര്‍മ കളി ഗുജറാത്തിന് അനുകൂലമാക്കി മാറ്റുകയായിരുന്നു.

ഫലത്തിൽ ഗുജറാത്ത് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മികച്ച തുടക്കം കിട്ടിയിട്ടും പിന്നീടുള്ള ഇഴച്ചിൽ ബാറ്റിങ്ങാണ് ലഖ്‌നൗവിന് തിരിച്ചടിയായത്.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ പ്രകടനവും പാഴായി. 61 പന്തുകള്‍ നേരിട്ട രാഹുല്‍ എട്ട് ബൗണ്ടറിയടക്കം 68 റണ്‍സെടുത്ത് അവസാന ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായത് ടീമിന് വൻ തിരിച്ചടിയായി. പിന്നാലെ മൂന്നാം പന്തില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസും (0) പുറത്തായി. നാലാം പന്തില്‍ ആയുഷ് ബദോനിയും (8), അഞ്ചാം പന്തില്‍ ദീപക് ഹൂഡയും (2) റണ്ണൗട്ടായതോടെ ലഖ്‌നൗവിന്റെ പോരാട്ടം അവസാനിച്ചു. കൈല്‍ മയേഴ്‌സ് (24), ക്രുണാല്‍ പാണ്ഡ്യ (23), നിക്കോളാസ് പുരന്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 50 പന്തില്‍ നിന്ന് നാല് സിക്‌സും രണ്ട് ഫോറുമടക്കം 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. 37 പന്തില്‍ 47 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു.

ലഖ്‌നൗവിനായി ക്രുണാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയ്‌നിസും രണ്ട് വിക്കറ്റ് വീതം നേടി .

B4 Admin

Recent Posts

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

51 minutes ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

1 hour ago

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ഡോ.ജി. വിജയരാഘവന് വിട. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…

1 hour ago

ഫുട്ബോൾ ആവേശം വഞ്ചനയായപ്പോൾ. കോടികളുടെ മെസ്സി സ്വപ്നത്തിന് പിന്നിൽ നടന്നത് എന്ത്?

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…

2 hours ago

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

9 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

10 hours ago