Friday, December 12, 2025

‘പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്ന വിഷയത്തിൽ കാലതാമസം എടുത്തു’: കാസർഗോഡ് ജനറൽ ആശുപത്രി ലിഫ്റ്റ് തകരാറിലായ സംഭവം; ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് ജില്ലാ സബ്‌ ജഡ്ജിന്റെ റിപ്പോർട്ട്

കാസർഗോഡ്: ജനറൽ ആശുപത്രി ലിഫ്റ്റ് കേടായ സംഭവത്തിൽ ​ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. ജില്ലാ സബ്‌ ജഡ്ജ് ബി കരുണാകരന്റെ റിപ്പോർട്ടാണ് പുറത്തു് വന്നിരിക്കുന്നത്.

പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്ന വിഷയത്തിൽ കാലതാമസം എടുത്തു. രോഗികൾക്കായി പകരം സംവിധാനം ഒരുക്കാനും സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജില്ലാ സബ് ജഡ്‌ജ് ബി കരുണാകരൻ സംസ്ഥാന ലീഗൽ സർവീസ് അഥോറിറ്റിക് റിപ്പോർട്ട് നൽകി.

Related Articles

Latest Articles