India

ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു: ബുള്‍ഡോസറുമായി കോര്‍പ്പറേഷന്‍, അടിയന്തര നീക്കം

ദില്ലി: സംഘര്‍ഷങ്ങള്‍ക്കിടെ ദില്ലി ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ നീക്കം. ഹാംഗീര്‍പുരിയില്‍ ഘോഷയാത്രയ്ക്ക് നേരെ അക്രമണമുണ്ടായതിന് പിന്നാലെയാണ് ദില്ലി നോർത്ത് കോർപറേഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇന്നും വ്യാഴാഴ്ചയുമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകുന്നത്. കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇതിന്റെ ഭാഗമായി 400 പൊലീസ് ഉദ്യോഗസ്ഥരെ ദില്ലി പൊലീസ് വിട്ടു നല്‍കും. ഇന്നു രാവിലെ തന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ബുള്‍ഡോസറുകള്‍ എത്തി.

അതേസമയം, രാവിലെ ഒമ്പതര മുതലാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചത്. പൊതുമരാമത്ത്, തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ്, വര്‍ക്ക്‌സ് ആന്‍ഡ് മെയിന്റനന്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ആരോഗ്യ വകുപ്പ്, വെറ്റിനറി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയായിരിക്കും നടപടികളെന്നും നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

അതേസമയം, സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. കലാപകാരികള്‍ക്ക് എതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണിത്.

ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത സോനു ഷെയ്ഖ്, അക്രമത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന അന്‍സാര്‍, സലിം, ദില്‍ഷാദ്, ആഹിര്‍ എന്നിവര്‍ക്ക് എതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. ഹനുമാന്‍ ജയന്തി ദിനത്തില്‍ ഡെല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ സംഘര്‍ഷമുണ്ടായത് മുതല്‍ ആഭ്യന്തരമന്ത്രി സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.

B4 Admin

Recent Posts

‘പാർട്ടിയിൽ പിണറായിസം മാത്രം’: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎം വിട്ടു

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചു.…

1 hour ago

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 18 വർഷത്തിന് ശേഷം നിർണായക വിധി, വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാർ

2008ൽ തിരുവനന്തപുരം മണ്ണന്തലയിൽ ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ…

1 hour ago

മെഴ്‌സിഡസിൽ സഞ്ചരിച്ച് എനിക്ക് ഉപദേശം നൽകുന്നു’: സിപിഎം എംപി വെങ്കടേശനെതിരെ മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ വിമർശനം

സിപിഎം എംപി വെങ്കടേശന്റെ ജീവിതശൈലിയെയും കോടതിക്ക് നൽകുന്ന ഉപദേശങ്ങളെയും പരാമർശിച്ച് രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി. മെഴ്‌സിഡസ് ബെൻസ്…

2 hours ago

സ്വാമി അയ്യപ്പന്റേയും ശബരിമലയുടെയും സമഗ്രമായ ചരിത്രവുമായി “പതിനെട്ടിനുമപ്പുറം” ഹരിബോൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ തത്ത്വമയി ഒരുക്കുന്ന ഡോക്യൂഫിക്ഷന്റെ പോസ്റ്റർ പ്രകാശനം നടന്നു

ഹരിബോൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ തത്ത്വമയി ഒരുക്കുന്ന "പതിനെട്ടിനുമപ്പുറം "എന്ന ഡോക്യൂഫിക്ഷന്റെ പോസ്റ്റർ റിലീസ് പ്രമുഖ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശരത്ദാസ്…

2 hours ago

15 പവൻ നഷ്ടപ്പെട്ടെന്ന് പരാതി: അന്വേഷണത്തിൽ കണ്ടെത്തിയത് 202 പവൻ സ്വർണം! ജയറാമും അറസ്റ്റിൽ

ഒരു സ്വർണക്കടയിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണം ഒടുവിൽ പുറത്തുകൊണ്ടുവന്നത് വൻ സ്വർണശേഖരം. പരാതിക്കാരൻ…

3 hours ago

ഉത്തരാഖണ്ഡിൽ100 മീറ്റർ താഴ്ചയിലേക്ക് ബസ് മറിഞ്ഞ് എട്ട് മരണം, 26 പേർക്ക് പരിക്ക്: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഢ്‌വാൾ ജില്ലയിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ…

5 hours ago