Saturday, May 18, 2024
spot_img

തദ്ദേശ സ്ഥാപനങ്ങളെ വീണ്ടും ചേർത്ത്പിടിച്ച് കേന്ദ്രസർക്കാർ; 6 സംസ്ഥാനങ്ങങ്ങൾക്ക് 1348 കോടി രൂപ ധനസഹായം അനുവദിച്ച് മോദി സർക്കാർ

ദില്ലി: കേരളം (Kerala) ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കായി ധനസഹായം അനുവദിച്ച് കേന്ദ്രം. കേരളത്തിന് 168 കോടി രൂപയാണ് ഇതുവഴി ലഭിച്ചിട്ടുള്ളത്. കന്റോൺമെന്റ് ബോർഡുകൾ അടക്കം 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്കാണ് ധനസഹായം അനുവദിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ധനവിനിയോഗ വകുപ്പ് 1348.10 കോടി രൂപയാണ് ധനസഹായം അനുവദിച്ചത്.

ജനസംഖ്യ 10 ലക്ഷത്തിൽ താഴെയുള്ള നഗരങ്ങളിൽ അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് ടൈഡ് ഗ്രാന്റുകൾ അനുവദിക്കുന്നത്. ഈ സാമ്പത്തിക വർഷം, വിവിധ സംസ്ഥാനങ്ങളിലെ 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്കായി കേന്ദ്ര സർക്കാർ ഇതുവരെ മൊത്തം 10699.33 കോടി രൂപ അനുവദിച്ചു.

ജനസംഖ്യ 10 ലക്ഷത്തിൽ താഴെയുള്ള നഗരങ്ങൾക്ക് 15-ാം ധനകാര്യ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സഹായം. മൊത്തം ധനസഹായത്തിൽ 40 ശതമാനം അടിസ്ഥാന (അൺടൈഡ് – നിരുപാധിക) ഗ്രാന്റാണ്. അവശേഷിക്കുന്ന 60 ശതമാനം ടൈഡ് (സോപാധിക) ഗ്രാന്റുമാണ്.

Related Articles

Latest Articles