Sunday, January 4, 2026

ദേശീയപാതാ വികസനത്തില്‍ വമ്പൻ കുതിപ്പുമായി ഭാരതം; കശ്മീര്‍ വരെ നീളുന്ന ദില്ലി-അമൃത്സര്‍-കത്ര ദേശീയപാത യാഥാര്‍ത്ഥ്യമാകാൻ പോകുന്നു; 40,000 കോടി രൂപയുടെ പദ്ധതി രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി

ദില്ലി: ദില്ലിയിലേക്ക് വടക്കു പടിഞ്ഞാറന്‍ മേഖലയെ ബന്ധിപ്പിക്കുന്ന ദില്ലി-അമൃത്സര്‍-കത്ര ദേശീയപാത യാഥാര്‍ത്ഥ്യമാകാൻ പോകുന്നു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പാതയുടെ നിര്‍മ്മാണോദ്ഘാടനം നടത്തും.

ദേശീയ പാത വികസനത്തില്‍ ജമ്മുകശ്മീരിനേയും പഞ്ചാബിനേയും ദില്ലിയേയും കോര്‍ത്തിണക്കുന്ന സുപ്രധാന പാത പ്രതിരോധമേഖലയ്ക്കും വലിയ ഗുണമാകുമെന്നാണ് വിലയിരുത്തല്‍.

ഉത്തര്‍പ്രദേശിലേയും രാജസ്ഥാനിലേയും ദേശീയപാത വികസനങ്ങള്‍ക്ക് പിന്നാലെയാണ് കത്രയെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന പാതയും യാഥാര്‍ത്ഥ്യമാകുന്നത്.

കത്ര ദേശീയപാത സമര്‍പ്പിക്കുന്നതിനൊപ്പം ഫിറോസ്പൂറിലേക്കുള്ള ദേശീയ പാതയുടെ തറക്കല്ലിടല്‍ ചടങ്ങും ബുധനാഴ്ച നടക്കും.

സിഖ് സമൂഹത്തിന്റെ പ്രമുഖ ഗുരുദ്വാര സ്ഥിതിചെയ്യുന്ന നഗരങ്ങളെ ബന്ധപ്പെടുത്തിയാണ് 670 കിലോമീറ്റര്‍ ദേശീയ പാത പൂര്‍ത്തിയാകുന്നത്.

ദില്ലി-കത്രപാതയുടെ 61 ശതമാനവും പഞ്ചാബിലൂടെയാണ്. പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരു പാലം ബിയാസ് നദിക്കു കുറുകേ ഒന്നര കിലോമീറ്റര്‍ ദൂരമുള്ളതാണ്. കേബിള്‍ സംവിധാന ത്തിലാണ് പാലം പണിയുകയെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.

നിരവധി ടണലുകളും നിര്‍മ്മിക്കേണ്ടി വരുന്ന പാതയ്ക്കായി 40,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.

അതേസമയം കത്രയില്‍ നിന്നും ദില്ലിയിലെത്താന്‍ 6 മണിക്കൂര്‍ യാത്രമതിയാകുമെന്നതാണ് പുതിയ പാതയുടെ സവിശേഷത. നിലവില്‍ ഇതേ റൂട്ടിലോടുന്ന തീവണ്ടി ദില്ലിയിലെത്താന്‍ എട്ടുമണിക്കൂര്‍ സമയമാണെടുക്കുന്നത്.

മാര്‍ച്ച് മാസം 2024ല്‍ ദേശീയ പാത പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ ദില്ലിയില്‍ നിന്നും ശ്രീനഗറിലെത്താന്‍ 10 മണിക്കൂര്‍ മാത്രമെ എടുക്കൂ എന്നതാണ് സവിശേഷത.

Related Articles

Latest Articles