Friday, December 26, 2025

രാജ്യതലസ്ഥാനം ഇന്ന് വിധിയെഴുതുന്നു

ദില്ലി: രാജ്യതലസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുതാന്‍ ഇന്നു ബൂത്തിലേക്ക്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ എട്ട് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. 1,46,92,136 വോട്ടര്‍മാരാണ് ഡല്‍ഹിയില്‍ ഉള്ളത്. ഇതില്‍ 81 ലക്ഷത്തോളം പുരുഷന്മാരും 66 ലക്ഷം സ്ത്രീകളുമാണ്.

ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ആംആദ്മി പാര്‍ട്ടിയും അധികാരം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ട് ബിജെപിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടത്തിലാണ്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ഡല്‍ഹിയില്‍ എല്ലായിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. 40,000 പോലീസ് സേനാംഗങ്ങളെയാണ് ആകെ വിന്യസിച്ചിരിക്കുന്നത്.

Related Articles

Latest Articles