Monday, December 15, 2025

ദില്ലിയിൽ കോവിഡ് പിടി മുറുക്കുന്നു ? ഇത് നാലാം തരം​ഗത്തിന്റെ തുടക്കം, മൂന്ന് സ്‌കൂളുകള്‍ അടച്ചു

ദില്ലി: ദില്ലിയിൽ വീണ്ടും കോവിഡ് രൂക്ഷമാകുന്നു. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം മൂന്നു മടങ്ങായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി ഉയര്‍ന്നിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ദില്ലിയിൽ 5079 സാംപിളുകള്‍ പരിശോധിച്ചു. അതിൽ 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൂന്ന് സ്‌കൂളുകള്‍ അടച്ചു. നോയിഡയിലെ സ്‌കൂളിലെ അധ്യാപകര്‍ക്കും വിദ്യാർത്ഥികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 601 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. ഇതില്‍ 447 പേര്‍ സ്വഭവനങ്ങളിൽ നിരീക്ഷണത്തിലാണ്.

അതേസമയം, ദില്ലിയിൽ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ എക്‌ഇ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Latest Articles