Thursday, October 1, 2026

രോഗികൾ കുറഞ്ഞു: സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിർത്തി

തിരുവനന്തപുരം: രണ്ടുവർഷത്തിലധികം കേരളത്തെ മുൾമുനയിൽ നിർത്തിയ കോവിഡ്‌ ഭീഷണി ഒഴിയുന്നു. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു. രോഗബാധിതരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.

അതേസമയം പ്രതിദിന കണക്കുകൾ വകുപ്പ്‌ കൃത്യമായി ശേഖരിച്ച്‌ സൂക്ഷിക്കും. നേരത്തെ, സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരും. ദുരന്ത നിവാരണ നിയമപ്രകാരം പ്രഖ്യാപിച്ച ആൾക്കൂട്ട നിയന്ത്രണം അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച്‌ ചീഫ്‌ സെക്രട്ടറിയാണ്‌ ഉത്തരവിറക്കിയത്‌. രണ്ടുവര്‍ഷം നീണ്ടുനിന്ന നിയന്ത്രണമാണ് പിന്‍വലിച്ചത്.

അതേസമയം മാസ്‌ക്‌ ധരിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം തുടരുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. എന്നാൽ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും നൂറില്‍ താഴേക്ക് വന്നിട്ടില്ല. ഞായറാഴ്ച സംസ്ഥാനത്ത് 228 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Latest Articles