ദില്ലി: കോവിഡ‍് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദില്ലിയിൽ ഹോട്ട്സ്പോട്ടായി മാറാൻ സാധ്യതയുള്ള മാർക്കറ്റുകൾ അടച്ചേക്കും. മാർക്കറ്റുകൾ അടയ്ക്കാൻ അനുമതി തേടി ദില്ലി സർക്കാർ കേന്ദ്രത്തെ സമീപിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ജനക്കൂട്ടം കുറയാത്ത സാഹചര്യത്തിൽ ഹോട്ട്സ്പോട്ടായി മാറാൻ സാധ്യതയുള്ള മാർക്കറ്റുകൾ അടയ്ക്കാനാണ് കെജ്രിവാൾ സർക്കാർ അനുമതി തേടിയത്.
വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി കുറയ്ക്കാനും സാധ്യതയുണ്ട്. നിലവിൽ കേന്ദ്രസർക്കാരിന്റെ മാർഗ നിർദ്ദേശപ്രകാരം വിവാഹങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 200 വരെയാണ്. ഇതാണ് ഇപ്പോൾ 50 ആയി കുറയ്ക്കുന്നത്. സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലുമായി ആവശ്യമായ കിടക്കകൾ ഉണ്ട്. എന്നാൽ ഐസിയു കിടക്കകളുടെ അപര്യാപ്തത നിലനിൽക്കുന്നുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…
2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…