ജയ്ദേവ് ഉനദ്ഘട്ട് ബൗൾ ചെയ്യുന്നു
രാജ്കോട്ട് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്ര ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ടിന്റെ മാസ്മരിക ബോളിങ് പ്രകടനത്തിൽ തകർന്നടിഞ്ഞ് ദില്ലി . ഹാട്രിക്ക് ഉൾപ്പെടെ എട്ടു വിക്കറ്റുകളാണ് ഡൽഹിക്കെതിരെ ഉനദ്ഘട്ട് എറിഞ്ഞിട്ടത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദില്ലിയുടെ മുൻനിര ബാറ്റര്‍മാർ ജയ്ദേവ് ഉനദ്ഘട്ടിന്റെ ആദ്യ ഓവറിൽതന്നെ സ്കോർ നേടാതെ മടങ്ങി. 3,4,5 പന്തുകളിലായിരുന്നു സൗരാഷ്ട്ര ക്യാപ്റ്റൻ ഹാട്രിക്ക് പൂർത്തിയാക്കിയത്.
രഞ്ജി ട്രോഫിയിൽ ആദ്യ ഓവറിൽ തന്നെ ഹാട്രിക് തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോർഡ് ജയ്ദേവ് ഉനദ്ഘട്ട് സ്വന്തമാക്കി 12 ഓവറുകൾ എറിഞ്ഞ താരം 39 റൺസാണു ആകെ വഴങ്ങിയത്.
ഏഴു വിക്കറ്റ് നഷ്ടത്തിൽ പത്ത് റൺസ് എന്ന നിലയിലേക്കു വീണ ദില്ലിയെ വാലറ്റക്കാരാണു പിടിച്ചു നിർത്തിയത്. 90 പന്തുകൾ നേരിട്ട ഹൃത്വിക് ഷോകീൻ 68 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ ഡൽഹി നേടിയത് 133 റൺസാണ്. ശിവാങ്ക് വസിഷ്ട് 68 പന്തിൽ 38 ഉം പ്രാൻഷു വിജയ്റാൻ 26 പന്തിൽ 15 റൺസെടുത്തും പിടിച്ചുനിന്നു
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…