ദില്ലി: മാലിന്യനിക്ഷേപ കേന്ദ്രത്തിലുണ്ടായ തീപിടുത്തം 15 മണിക്കൂർ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമായില്ലെന്ന് റിപ്പോര്‍ട്ട്. പത്തിലേറെ ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകൾ. വൈകുന്നേരം 6 മണിയോടെയായിരുന്നു അഗ്നിശമനസേനക്ക് ഇതേ കുറിച്ച് വിവരം ലഭിച്ചതെന്നും തുടര്‍ന്ന് 10 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയെന്നും അധികൃതര്‍ പറയുന്നു.
പിന്നീട് മൂന്ന് ഫയര്‍ ടെന്‍ഡറുകള്‍ കൂടി സ്ഥലത്തെത്തി തീയണച്ചതായി അധികൃതര്‍ അറിയിച്ചു. കനത്ത തീ പടര്‍ന്നതിനെ തുടര്‍ന്ന് പ്രദേശങ്ങളിലാകെ പുക വ്യാപിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം തീപിടിത്തമുണ്ടായതിനെ കുറിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയോട് ആവശ്യപ്പെട്ടു.

