Wednesday, December 17, 2025

കെജ്‌രിവാൾ ജയിലിൽ തന്നെ ! സിബിഐ എടുത്ത മദ്യനയ കേസിൽ ജാമ്യം നൽകാതെ ദില്ലി ഹൈക്കോടതി

ദില്ലി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. സിബിഐ എടുത്ത കേസിൽ ജാമ്യം ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സിബിഐ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു. മദ്യനയ അഴിമതിയുടെ സൂത്രധാരന്‍ കെജ്‌രിവാള്‍ ആണെന്ന വാദം ഉയര്‍ത്തിയായിരുന്നു സിബിഐ കെജ്‌രിവാളിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തത്. ജാമ്യം ലഭിച്ചാൽ കെജ്‌രിവാള്‍ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്നും സിബിഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം സിബിഐയുടെ അറസ്റ്റ് നിയമപരമാണെന്ന് കോടതി വിലയിരുത്തി. ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ തിഹാര്‍ ജയിലില്‍ കഴിയവേ ജൂണ്‍ 26-നാണ് സിബിഐ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്.

Related Articles

Latest Articles