Monday, December 22, 2025

നിര്‍ഭയ കേസ്: പ്രതികളെ തൂക്കിലേറ്റാനുള്ള വിധി സ്‌റ്റേ ചെയ്ത കോടതി വിധിക്കെതിരായ ഹര്‍ജി നാളെ പരിഗണിക്കും

ദില്ലി: നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാനുള്ള വിധി സ്‌റ്റേ ചെയ്ത പട്യാല കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും. വൈകിട്ട് 3 മണിക്കാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് കുറ്റവാളികള്‍ക്കും തീഹാര്‍ ജയില്‍ അധികൃതര്‍ക്കും നോട്ടീസ് നല്‍കി.

പ്രതികളുടെ വധ ശിക്ഷ സ്‌റ്റേ ചെയ്തതിന് തീഹാര്‍ ജയില്‍ അധികൃതരും ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. നിയമം ദുരുപയോഗം ചെയ്ത് വധ ശിക്ഷ നീട്ടിക്കൊണ്ട് പോകുന്ന തന്ത്രമാണ് പ്രതികള്‍ ഉപയോഗിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെയാണ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയുടെ ഹര്‍ജിയില്‍ പട്യാല കോടതി വധ ശിക്ഷ സ്‌റ്റേ ചെയ്തത്.

നിയമപരമായി സാധ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം നല്‍കണമെന്ന് വിനയ് ശര്‍മ്മയുടെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി നടപടി. ഡല്‍ഹി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാന്‍.

Related Articles

Latest Articles