India

ദില്ലി പ്രളയ ഭീതിയിൽ തന്നെ! ഇന്ന് യെല്ലോ അലേർട്ട്

ദില്ലി: ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. ദില്ലിയിൽ ഇന്ന് യെല്ലോ അലേർട്ട്. രണ്ട് ദിവസം ദില്ലിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതിൽ കുറയുമ്പോഴും ദില്ലി വൻ പ്രളയ ഭീതിയിൽ തന്നെയാണ്. യമുന നദിയിൽ ജലനിരപ്പ് അൽപം കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായെങ്കിലും നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ഐടിഒ ചെങ്കോട്ട സുപ്രിംകോടതി അടക്കമുള്ള സുപ്രധാന മേഖലകൾ വെള്ളത്തിന് അടിയിൽ തന്നെയാണ് ഉള്ളത്. കശ്മീരി ഗെയ്റ്റ്, മഹാത്മാഗാന്ധി മാർഗ് അടക്കമുള്ള സ്ഥലങ്ങളിൽ ജലനിരപ്പ് ഉയർന്നത് ഗതാഗതത്തെ സാരമായി ബാധിച്ചു.

പ്രധാന റോഡുകൾ പലതും അടച്ചിട്ടിരിക്കുകയാണ്, ഓഖ് ലയിലെ ജലശുദ്ധീകരണ പ്ലാന്റ് സന്ദർശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. പ്രളയം നേരിട്ട് ബാധിച്ച 24798 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വടക്ക് കിഴക്കിന് ദില്ലിയിൽ വെള്ളക്കെട്ടിൽ മൂന്നു കുട്ടികൾ മരിച്ചു.

anaswara baburaj

Recent Posts

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

12 mins ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

48 mins ago

സമരം തീര്‍ന്നിട്ടും മാറ്റമില്ല; കണ്ണൂരിൽ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട്…

2 hours ago

പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവലാകാൻ ദൃഷ്ടി-10 വരുന്നു; പ്രതിരോധ സേനയ്‌ക്ക് കരുത്തേകാനൊരുങ്ങി ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ; പ്രത്യേകതകൾ അറിയാം

ദില്ലി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ…

3 hours ago