Wednesday, December 31, 2025

കാമുകിയുടെ ആഗ്രഹം സഫലമാക്കൻ ഒരുമാസം മാത്രം പ്രായമായ കൊച്ചുമകളെ തട്ടികൊണ്ടുപോയി നൽകി; സംഭവം പുറത്തറിഞ്ഞതോടെ മുത്തശ്ശനും യുവതിയും കാമുകിയുടെ ഭർത്താവും അറസ്റ്റിൽ

ലഖ്‌നൗ: ചെറുമകളെ തട്ടികൊണ്ട് പോയി കാമുകിക്ക് സമ്മാനിച്ച മുത്തച്ഛന്‍ അറസ്റ്റില്‍.ഒരുമാസം പ്രായമായ കുഞ്ഞിനെയാണ് ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ മുഹമ്മദ് സഫറിനെ(56) കാമുകിക്ക് നല്‍കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയ കാമുകിയെയും ഭര്‍ത്താവിനെയും ബിജ്‌നോര്‍ പോലീസ് പിടികൂടിയിട്ടുണ്ട്.

ദില്ലിയിൽ തൊഴിലാളിയായ ഇയാള്‍ അയല്‍വക്കത്ത് താമസിക്കുന്ന 40കാരിയുമായി മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. ഇവര്‍ ഒരു കുഞ്ഞിനെ എടുത്ത് വളര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നു. ഈ കാര്യം കാമുകനായ സഫറിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ സ്വന്തം മകളുടെ ഒരുമാസം പ്രായമായ കുഞ്ഞിനെ കാമുകിക്ക് സമ്മാനമായി നല്‍കുകയായിരുന്നു.

ഈ മാസം 20ന് മരുമകന്റെ വീട്ടിലെത്തിയ ഇയാള്‍ എല്ലാവരും ഉറങ്ങിയപ്പോള്‍ കുഞ്ഞുമായി കടന്നുകളഞ്ഞു.പിറ്റേന്നാണ് കുഞ്ഞിനെ കാണാനില്ലെന്നുളള വിവരം വീട്ടുകാര്‍ അറിയുന്നത്. ഇതൊടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.കേസില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അടുത്ത സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സഫറാണ് കുഞ്ഞിനെ തട്ടികൊണ്ടു പോയതെന്ന് മനസിലായി. പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

കൂട്ടുപ്രതികളായ യുവതിയും ഭര്‍ത്താവും ഇതിനിടെ സ്വദേശമായ ബീഹാറിലേക്ക് കടന്നിരുന്നു. ഇവരെ അവിടെ എത്തി പോലീസ് പിടികൂടി, കുഞ്ഞിനെ തിരികെ എത്തിച്ചു.എല്ലാവെരയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles