Categories: General

എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ദില്ലി: വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് എട്ടുമാസം പറയമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. ദില്ലിയിലെ ദല്ലുപുരയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുഞ്ഞുമായി പിതാവ് പിന്റു കുമാര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിയതിനെത്തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. എന്നാൽ, ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു.

സംഭവം നടന്ന ദിവസം കുഞ്ഞിന്റെ മാതാവായ പൂനം നാലര വയസും രണ്ടര വയസും എട്ട് മാസം പ്രായമുള്ളതുമായ കുഞ്ഞുങ്ങളെ മുറിയില്‍ ഇരുത്തിയതിന് ശേഷം പുറത്തേക്ക് പോയിരിക്കുകയായിരുന്നു. മുറി പുറത്ത് നിന്ന് പൂട്ടിയതിന് ശേഷമാണ് പൂനം പുറത്തേക്ക് പോയത്. എന്നാല്‍ തിരിച്ച്‌ വന്നപ്പോള്‍ ഇളയ കുഞ്ഞിനെ കാണാനില്ലായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടിലെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ടാങ്കിനുള്ളില്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പൂനവും കുടുംബവും താമസിച്ചിരുന്നത്.

കുഞ്ഞിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. മുറി പുറത്ത് നിന്ന് പൂട്ടിയിരിക്കെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കിനുള്ളില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എങ്ങനെയെത്തി എന്ന അന്വേഷണത്തിലാണ് പൊലീസ്.

admin

Recent Posts

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

16 mins ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

20 mins ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

26 mins ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

45 mins ago

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

1 hour ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

1 hour ago