Saturday, November 28, 2026

ബസ് നദിയിലേയ്ക്ക് മറിഞ്ഞു ; പിഞ്ചുകുഞ്ഞ് ഉൾ​പ്പെ​ടെ ആറ് പേര്‍ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ റൈസനിൽ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 11 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ ഭോ​പ്പാ​ലിലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പുലര്‍ച്ചെ ഒന്നരയോടെ ഒരു ഫ്ലൈ ഓവറിൽ നിന്ന് ബസ് കനാലിലേയ്ക്ക് പതിക്കുകയായിരുന്നു.

ച​ത്താ​ർ​പു​ർ സ്വ​ദേ​ശി ര​വി ബ​ൻ​സാ​ൽ, രാ​യ്സേ​ൻ സ്വ​ദേ​ശി സാ​ഗ​ർ ബാ​യ്, സാ​ഗ​ർ സ്വ​ദേ​ശി അ​ൻ​വ​ർ ഖാ​ൻ, ബെ​ഗും​ഗ​ഞ്ച് സ്വ​ദേ​ശി യു​സേ​ഫ ഖാ​ൻ, ര​ണ്ടു​വ​യ​സു​കാ​ര​ൻ ദീ​പ​ക് ബെ​ൻ​സാ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​റു പേ​രും സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. റൈസനിൽ നിന്ന് ഛാതാര്‍പൂരിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കനാലിലേയ്ക്ക് മറിഞ്ഞ ബസ് വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു.

Related Articles

Latest Articles