BABY
ലഖ്‌നൗ: ചെറുമകളെ തട്ടികൊണ്ട് പോയി കാമുകിക്ക് സമ്മാനിച്ച മുത്തച്ഛന്‍ അറസ്റ്റില്‍.ഒരുമാസം പ്രായമായ കുഞ്ഞിനെയാണ് ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ മുഹമ്മദ് സഫറിനെ(56) കാമുകിക്ക് നല്‍കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയ കാമുകിയെയും ഭര്‍ത്താവിനെയും ബിജ്‌നോര്‍ പോലീസ് പിടികൂടിയിട്ടുണ്ട്.
ദില്ലിയിൽ തൊഴിലാളിയായ ഇയാള്‍ അയല്‍വക്കത്ത് താമസിക്കുന്ന 40കാരിയുമായി മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. ഇവര്‍ ഒരു കുഞ്ഞിനെ എടുത്ത് വളര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നു. ഈ കാര്യം കാമുകനായ സഫറിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ സ്വന്തം മകളുടെ ഒരുമാസം പ്രായമായ കുഞ്ഞിനെ കാമുകിക്ക് സമ്മാനമായി നല്‍കുകയായിരുന്നു.
ഈ മാസം 20ന് മരുമകന്റെ വീട്ടിലെത്തിയ ഇയാള്‍ എല്ലാവരും ഉറങ്ങിയപ്പോള്‍ കുഞ്ഞുമായി കടന്നുകളഞ്ഞു.പിറ്റേന്നാണ് കുഞ്ഞിനെ കാണാനില്ലെന്നുളള വിവരം വീട്ടുകാര്‍ അറിയുന്നത്. ഇതൊടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.കേസില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അടുത്ത സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സഫറാണ് കുഞ്ഞിനെ തട്ടികൊണ്ടു പോയതെന്ന് മനസിലായി. പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
കൂട്ടുപ്രതികളായ യുവതിയും ഭര്‍ത്താവും ഇതിനിടെ സ്വദേശമായ ബീഹാറിലേക്ക് കടന്നിരുന്നു. ഇവരെ അവിടെ എത്തി പോലീസ് പിടികൂടി, കുഞ്ഞിനെ തിരികെ എത്തിച്ചു.എല്ലാവെരയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…