Saturday, December 20, 2025

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു; വസതി നവീകരണത്തിന് 45 കോടി ചെലവിട്ടുവെന്ന പരാതിയിലും അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്റ്റനെന്റ് ഗവർണ്ണർ; ഫയലുകൾ വിളിച്ചു വരുത്തി

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിൽ വൻ ക്രമക്കേടുകൾ എന്ന ആരോപണങ്ങളിൽ ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയോടാണ് ലെഫ്റ്റനന്റ് ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിന് 45 കോടി രൂപ ചെലവഴിച്ചുവെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.

മുഖ്യമന്ത്രിയുടെ വസതിയുടെ നവീകരണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഗവർണർ വിളിച്ചു വരുത്തിയിട്ടുണ്ട്. നേരത്തെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ചില ഫയലുകളും രേഖകളും ബന്ധപ്പെട്ട വകുപ്പിൽ കാണാതായ സാഹചര്യമുണ്ടായിരുന്നു. നൂറു കോടി രൂപയുടെ കൈക്കൂലി ഇടപാട് നടന്നു എന്ന കേസിൽ ഇപ്പോൾ സിബിഐ, ഇഡി അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോൾ മദ്യനയക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വസതി അറ്റകുറ്റപണികൾ നടത്താനായി 45 കോടി ചെലവിട്ടെന്ന ആരോപണം ഉയരുന്നത്.

Related Articles

Latest Articles