Monday, May 20, 2024
spot_img

ദില്ലി മദ്യനയ അഴിമതിക്കേസ് !അരവിന്ദ് കേജ്‍രിവാളിനെതിരെ കോടതിയെ സമീപിച്ച് ഇഡി ! നടപടി ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ആവശ്യം അഞ്ചാം തവണയും തള്ളിയതോടെ

ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടും ഹാജരാകാതിരിക്കുന്ന ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‍രിവാളിനെതിരെ ഇഡി കോടതിയെ സമീപിച്ചു.തുടർച്ചയായ അഞ്ചാം തവണയും ചോദ്യംചെയ്യലിനു ഹാജരാകാത്ത സാഹചര്യത്തിലാണ് ഇഡിയുടെ നടപടി. കേജ്‍രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡിയുടെ ഹർജിയിൽ പറയുന്നത്. ദില്ലി റോസ് അവന്യൂ കോടതി, വരുന്ന ബുധനാഴ്ച ഹർജി പരിഗണിക്കും. ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നിർദേശവും കേജ്‍രിവാൾ അവഗണിച്ചിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ഇ.ഡിയുടെ ആവശ്യം അഞ്ചു തവണയാണ് കേജ്‍രിവാൾ തള്ളിയത്.

അതേസമയം ദില്ലിയിൽ ബിജെപി ആസ്ഥാനത്തിനു മുന്നിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച നൂറുകണക്കിന് എഎപി പ്രവർത്തകരെ പൊലീസ് തടഞ്ഞു. കേജ‍്‍രിവാൾ സർക്കാർ അഴിമതി നടത്തുന്നെന്ന് ആരോപിച്ച് എഎപി ഓഫിസിനു മുന്നിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച ബിജെപി പ്രവർത്തകരെയും പൊലീസ് തടഞ്ഞിരുന്നു.

Related Articles

Latest Articles