Monday, December 22, 2025

ദില്ലി മദ്യനയ അഴിമതിക്കേസ് ! ആറ് മാസത്തിന് ശേഷം സഞ്ജയ് സിംഗ് എംപിക്ക് ജാമ്യം; ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാമെന്ന് സുപ്രീം കോടതി

ദില്ലി മദ്യനയ അഴിമതിക്കേസിൽ ജയിലിലായിരുന്ന ആം ആദ്മി പാർട്ടി രാജ്യസഭാ എംപി സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചു. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സഞ്ജയ് സിങ്ങിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ആറു മാസങ്ങൾക്ക് ശേഷമാണ് എംപിക്ക് ജാമ്യം ലഭിക്കുന്നത്.
ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം സഞ്ജയ് സിംഗിന് ജാമ്യം നൽകുന്നതിനെ ഇഡി എതിർത്തില്ല. ദില്ലി നോർത്ത് അവന്യുവിലെ ഔദ്യോഗിക വസതിയിൽ നടത്തുകയും 10 മണിക്കൂർ ചോദ്യംചെയ്തതിനും ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തത്. മദ്യനയത്തിന്റെ മറവിൽ എഎപിക്കു പാർട്ടി ഫണ്ട് സ്വരൂപിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ സഞ്ജയ് സിങ് പ്രയോജനപ്പെടുത്തിയെന്നാണ് ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.

എംപിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ പ്രവർത്തകർ വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പൊലീസിനു നേരെ ചിലർ കസേര വലിച്ചെറിയുകയും ചെയ്തു. തുടർന്ന് പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കിയാണ് അന്ന് വാഹനത്തിനു വഴിയൊരുക്കിയത്.

Related Articles

Latest Articles