India

ദില്ലിയിലെ കരോള്‍ ബാഗിലെ തീപിടുത്തം; ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു

ദില്ലി: ദില്ലിയിലെ കരോള്‍ ബാഗിലെ അര്‍പ്പിത് പാലസിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ അര്‍പ്പിതിന്‍റെ ഉടമ രാഗേഷ് ഗോയലിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തീപിടുത്തത്തില് 17 പേരാണ് മരിച്ചത്.രാഗേഷ് ഗോയല്‍ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഗോയലിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് വിമാനത്താവളത്തില്‍ പതിപ്പിച്ചിരുന്നതിനാല്‍ ഗോയലിനെ തടഞ്ഞുവെച്ച്‌ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഫെബ്രുവരി 12 പുലര്‍ച്ചെ 4.30 ഓടെയാണ് ഹോട്ടലില്‍ തീ പടര്‍ന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുമ്ബോള്‍ താമസക്കാര്‍ ഉറക്കമായിരുന്നു. മൂന്ന് മലയാളികളും മരിച്ചിരുന്നു.

admin

Recent Posts

അമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ പീഡിപ്പിച്ചു !പ്രതിക്ക് 30 വർഷം കഠിനതടവ്

അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ…

7 hours ago

വിജയപ്രതീക്ഷയിൽ കേന്ദ്രമന്ത്രിമാർ !തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്ത് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ! ഇരുവർക്കും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകി കേന്ദ്ര നേതൃത്വം

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ്…

7 hours ago

വടകരയിലെ കാഫിര്‍ ഇല്യൂമിനാറ്റി… ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? മതനിരപേക്ഷത തോട്ടിലെറിഞ്ഞ് മുന്നണികള്‍

വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…

8 hours ago