Thursday, May 9, 2024
spot_img

ജോഡോ യാത്രയ്ക്കിടെയുണ്ടായ പരാമർശം;വിവരങ്ങൾ തേടി രാഹുൽ ഗാന്ധിയുടെ വീട്ടിൽ എത്തി ദില്ലി പോലീസ്

ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ വിവരങ്ങൾ തേടി ദില്ലി പോലീസ് രാഹുലിന്റെ വസതിയിലെത്തി. ശ്രീനഗറിൽ നടന്ന സമാപന ചടങ്ങിൽ പ്രസംഗിക്കവെ സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാകുന്നതായി താൻ കേട്ടെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ വസതിയിൽ ദില്ലി പോലീസ് എത്തിയത്.ശ്രീനഗറിൽ നടത്തിയ പ്രസ്താവനയിൽ ജോഡോ യാത്രക്കിടെ താൻ നിരവധി സ്ത്രീകളെ കണ്ടെന്നും അവർ ബലാത്സംഗത്തിന് ഇരയായതായി തന്നോട് പറഞ്ഞുവെന്നും രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്.

ഇരകൾക്ക് നീതി ലഭിക്കുന്നതിനായി ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ തേടാൻ എത്തിയിരിക്കുകയാണെന്ന് ദില്ലി സ്‌പെഷ്യൽ പോലീസ് കമ്മീഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു.നേരത്തെ വിവരങ്ങൾ തേടി ദില്ലി പോലീസ് മാർച്ച് 16ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനോട് രാഹുൽ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് രാഹുലിന്റെ വീട്ടിൽ പോലീസ് എത്തിയത്.

Related Articles

Latest Articles