ദില്ലി : വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ ദിവസത്തേക്കാൾ അൽപ്പം മെച്ചപ്പെടട്ടെന്ന് റിപ്പോർട്ട്. പല നിരീക്ഷണ സ്‌റ്റേഷനുകളും ഇപ്പോഴും ഗുരുതരമായ സാഹചര്യത്തിലാണെങ്കിലും ഇന്നലത്തെക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം 53 മോണിറ്ററിംഗ് സ്‌റ്റേഷനുകളിൽ 40 എണ്ണവും ഗുരുതരമായ അവസ്ഥയിലായിരുന്നു.ഇതിൽ നിന്ന് നേരിയ തോതിലുള്ള മെച്ചപ്പെടലാണ് എയർ ക്വാളിറ്റി ഇൻഡക്‌സിൽ ഉണ്ടായിരിക്കുന്നത്.
ദേശീയ വായു ഗുണനിലവാര സൂചിക കാണിക്കുന്ന സർക്കാർ വെബ്‌സൈറ്റിലെ നിരീക്ഷണ സ്‌റ്റേഷനുകളിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ലോധി റോഡിൽ 204 എ ക്യു ഐയും , ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സ്‌റ്റേഷനിൽ 257 എ ക്യു ഐയും, ആർകെ പുരം 283 എ ക്യു ഐയുമാണ് ഇന്ന് രാവിലെ ആറിന് രേഖപ്പെടുത്തിയത്. ആനന്ദ് വിഹാറിലാണ് ഏറ്റവും ഉയർന്ന എ ക്യു ഐ (342) രേഖപ്പെടുത്തിയത്

