Wednesday, May 1, 2024
spot_img

ദില്ലിയിലെ ഗോഡൗണിൽ തീപ്പിടിത്തം: നിയന്ത്രിക്കാന്‍ റോബോട്ടും, വൈറലായി ഓസ്ട്രേലിയന്‍ റോബോട്ട്

ദില്ലി: രാജ്യതലസ്ഥാനത്തെ ഒരു പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് റോബോട്ടും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. രോഹിണിയിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാന്‍ പോയ സംഘത്തിലെ അംഗമായിരുന്നു റോബോട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ പുറത്ത് വന്നിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ 2.18 ഓടെയാണ് സംഭവം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കാന്‍ റോബോട്ടിനെ ഉപയോഗിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയും.

കഴിഞ്ഞ മാസമാണ് ഓസ്ട്രേലിയന്‍ കമ്പനിയില്‍ നിന്ന് റോബോട്ടുകളെ ദില്ലി സര്‍ക്കാര്‍ വാങ്ങിയത്. 100 മീറ്റര്‍ അകലത്തില്‍ തീ അണയ്ക്കാന്‍ വെള്ളം ഉപയോഗിക്കാം എന്നതാണ് യന്ത്രത്തിന്‍റെ പ്രത്യേകത.

Related Articles

Latest Articles