Kerala

ജനാധിപത്യം കൊല ചെയ്യപ്പെട്ടു!!!!ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാനായി മാറുമെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് !

സ്വാതന്ത്ര്യ സമര സൈനികരോടുള്ള ആദര സൂചകമായി പ്രഖ്യാപിച്ച സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ പ്രക്ഷോഭത്താൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പദവി രാജി വച്ച് രാജ്യം വിട്ടതിനു പിന്നാലെ കലാപകാരികൾ രാജ്യത്ത് അക്രമം വിട്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ രാജിയോടെ കാര്യങ്ങൾ പൂർവ്വസ്ഥിതിയിലെത്തുമെന്നാണ് കരുതുന്നതെന്ന് ഇന്നലെ മാദ്ധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞിരുന്നുവെങ്കിലും രാജ്യത്ത് കലാപം മൂർച്ചിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച കലാപകാരികൾ അവരുടെ അടിവസ്ത്രം മുതൽ ചവറ്റുകുട്ട വരെ കവർന്നെടുക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പുറമെ പാർലമെന്റ് മന്ദിരവും കഴിഞ്ഞ രാത്രി അവർ കൈയ്യടക്കി.രാജ്യത്തെ കാളി ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ഹിന്ദുക്കളുടെ ആരാധനാലയങ്ങളും ക്ഷേത്രങ്ങളും കലാപകാരികൾ ലക്ഷ്യമിടുകയാണ്. ഹരേകൃഷ്ണ പ്രസ്ഥാനം അല്ലെങ്കിൽ ഇസ്കോൺ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് സേന കലാപകാരികളെ ഫലപ്രഥമായി നേരിടാത്തതിനാൽ വംശഹത്യയിലേക്ക് കാര്യങ്ങളെത്തുമോ എന്ന ഭയപ്പാടിലാണ് രാജ്യത്തെ ന്യൂന പക്ഷങ്ങൾ.
ഇപ്പോൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് രാജ്യത്തെ “അരാജകത്വ”ത്തെക്കുറിച്ചുള്ള തൻ്റെ ആശങ്ക പ്രകടിപ്പിക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്ത് മുന്നോട്ട് വന്നിരിക്കുകയാണ്.അന്താരാഷ്ട്ര മാദ്ധ്യമമായ വിയോണിൻറെ നയതന്ത്ര ലേഖകൻ സിദ്ധാന്ത് സിബലിന് അനുവദിച്ച ആഭിമുഖത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

“ഷെയ്ഖ് ഹസീന പൂർത്തിയാക്കിയ സർവ്വ വികസന പ്രവർത്തനങ്ങളും താറുമാറാക്കിയാൽ ബംഗ്ലാദേശ് ഉടൻ തന്നെ മറ്റൊരു പാകിസ്ഥാനായി മാറും.
അന്താരാഷ്ട്ര സമൂഹം എൻ്റെ അമ്മയെ ഇതിന്റെയും അതിൻ്റെയും പേരിൽ വിമർശിക്കുന്ന തിരക്കിലായിരുന്നു. 15 വർഷക്കാലം ബംഗ്ലാദേശിൻ്റെ പ്രധാനമന്ത്രിയായിരുന്ന അവർ , രാജ്യത്ത് സ്ഥിരത ഉണ്ടാകുകയും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ബംഗ്ലാദേശിനെ മാറ്റുകയും ചെയ്തു. ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഭയാനകമാണ്. രാജ്യത്ത് അരാജകത്വം നിറയുകയാണ്. നിയമവാഴ്ച നഷ്ടപ്പെട്ടു. തെരുവിൽ അക്രമാസക്തമായി ജനക്കൂട്ടം പായുകയാണ്., വീടുകളും ഫാക്ടറികളും നശിപ്പിക്കുന്നു, ഇപ്പോൾ അവർ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു. , തീവ്രവാദികൾ ഹിന്ദു ക്ഷേത്രങ്ങളെപ്പോലും വെറുതെ വിടുന്നില്ല . അതിനാൽ ബംഗ്ലാദേശ് യഥാർത്ഥത്തിൽ അരാജകത്വത്തിലാണ്. 

ഇന്ന് രാവിലെ ഞാൻ അമ്മയോട് സംസാരിച്ചു. അവർ നല്ല മാനസികാവസ്ഥയിലാണ്, പക്ഷേ ബംഗ്ലാദേശിലെ ജനങ്ങളുടെ ദുരവസ്ഥയിൽ അവർ വളരെ നിരാശയുമാണ്. എല്ലാ വികസനവും നടപ്പാക്കിയ ശേഷവും മറ്റൊരു പാകിസ്ഥാനായി ബംഗ്ലാദേശ് മാറുമോ എന്ന ഭയപ്പാടിലാണ് അവർ.
ബംഗ്ലാദേശിലേക്ക് മടങ്ങി എത്താൻ അവർ ആഗ്രഹിക്കുന്നില്ല. അവർക്ക് 77 വയസ്സായി. ഇത് അവരുടെ അവസാന ടേം ആയിരിക്കും. എന്തായാലും ഇതിനുശേഷം അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തീരുമാനവും എടുത്തിരുന്നു. പ്രക്ഷോഭകാരികൾ ഇപ്പോൾ നമ്മുടെ അവാമി ലീഗ് നേതാക്കളെ വേട്ടയാടുകയാണ്, ഇടക്കാല സർക്കാർ അവാമി ലീഗിനെപ്പോലും ഉൾപ്പെടുത്തുന്നില്ല,

ഭാവിയിൽ രാഷ്ട്രീയത്തിലിറങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എൻ്റെ കുടുംബം ഇത് മൂന്ന് തവണ അട്ടിമറികളിലൂടെ കടന്നുപോയി, ബംഗ്ലാദേശിനെ രക്ഷിക്കുന്നതിൽ ഞങ്ങൾ മടുത്തു. ബംഗ്ലാദേശിന് ഇപ്പോൾ സ്വന്തം പ്രശ്നം കൈകാര്യം ചെയ്യാൻ കഴിയും. അതൊന്നും നമ്മുടെ പ്രശ്നമല്ല.
ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ പ്രതിമകൾ തകർക്കപ്പെടുന്ന ദൃശ്യങ്ങളും ഞാൻ കണ്ടു. ബംഗ്ലാദേശിലെ ജനങ്ങൾ വളരെ നന്ദികെട്ടവരായതിനാൽ, അവർക്ക് ഇനി ലഭിക്കാൻ പോകുന്ന നേതൃത്വത്തിന് അവർ അർഹരാണെന്ന് ഞാൻ കരുതുന്നു. അത് അവരുടെ പ്രശ്നമാണ്. ഇനി എൻ്റേതല്ല.

ഞാൻ വളരെ നിരാശനാണ്. ബംഗ്ലാദേശിനെ ആധുനികവൽക്കരിക്കാനും ബംഗ്ലാദേശിനെ ഡിജിറ്റൈസ് ചെയ്യാനും 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരാനും ഞാൻ തന്നെ സഹായിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഗവൺമെൻ്റിൽ നിന്ന് പ്രതിഫലം വാങ്ങാതെ ഞാൻ വളരെ കഠിനാധ്വാനം ചെയ്തു. ഞാൻ ഒരു ഓണററി അഡ്വൈസറായി ജോലി ചെയ്തു. ബംഗ്ലാദേശ് സർക്കാരിൽ നിന്ന് ഞാൻ ഒരു പൈസയും വാങ്ങിയില്ല. ഞാൻ അത് നിറവേറ്റുകയും ചെയ്തു. ഞാൻ ഡിജിറ്റൽ ബംഗ്ലാദേശ് നിർമ്മിച്ചു, എൻ്റെ അമ്മ ദരിദ്ര രാജ്യത്തിൽ നിന്ന് രാജ്യത്തെ ഇടത്തരം വരുമാനമുള്ള രാജ്യമാക്കി മാറ്റി. ചരിത്ര പുസ്‌തകങ്ങളിൽ, ഷെയ്ഖ് ഹസീനയുടെ കാലം എപ്പോഴും ബംഗ്ലാദേശിൻ്റെ സുവർണ്ണ കാലഘട്ടമായി ഓർമ്മിക്കപ്പെടും,

അന്താരാഷ്ട്ര സമൂഹം എൻ്റെ അമ്മയെ ഇതും അതിനും വേണ്ടി വിമർശിക്കുന്ന തിരക്കിലായിരുന്നു. അതിനാൽ ഇപ്പോൾ ആസ്വദിക്കൂ,. ന്യൂനപക്ഷങ്ങൾ അവിടെ കൊല്ലപ്പെടുന്നത് കാണുക. ഇതാണ് നിങ്ങൾ ആഗ്രഹിച്ചത്. ഹസീന സുഖമായിരിക്കണമെന്നില്ല. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന ഇല്ലാതെ സംഭവിക്കുന്നത് ഇതാണ്. ഇപ്പോഴും രാജ്യത്തുടനീളം അക്രമങ്ങൾ നടക്കുന്നുണ്ട്. സൈന്യം എന്താണ് ചെയ്യുന്നത്? ഇടക്കാല സർക്കാർ എന്താണ് ചെയ്യുന്നത്? ഒന്നുമില്ല, അവർക്ക് അധികാരമില്ല.

എൻ്റെ മുഴുവൻ കുടുംബവും, ഞങ്ങൾ പതിറ്റാണ്ടുകളായി ബംഗ്ലാദേശിന് പുറത്ത് താമസിക്കുന്നു. ഞങ്ങൾ നന്നായി സെറ്റിൽഡ് ആണ്. അതുകൊണ്ട് അവർ മിക്കവാറും ഇനി എന്നോടൊപ്പമാകും കഴിയുക. ബാംഗ്ലാദേശിലെ ആളുകളോട് എനിക്ക് പറയാനുള്ളത് ഗുഡ് ലക്ക് എന്ന് മാത്രമാണ് ” – സജീബ് വസേദ് പറഞ്ഞു.

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

17 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

1 day ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

1 day ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

5 days ago