കൊച്ചി : മരടില്‍ പൊളിച്ചുമാറ്റിയ ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ സമയബന്ധിതമായി നീക്കംചെയ്യല്‍ നഗരസഭയുടെ ബാധ്യതയാണെന്ന് ഹരിത ട്രൈബ്യൂണല്‍.മരടിലെ വായുമലിനീകരണം സംബന്ധിച്ച പ്രശ്‌നം ശക്തമായി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ട്രൈബ്യൂണലിന്റെ നേരിട്ടുള്ള സന്ദര്‍ശനം. ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് പ്രദേശം സന്ദര്‍ശിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.
ഫ്‌ളാറ്റ് അവശിഷ്ടങ്ങള്‍ സമയബന്ധിതമായി നിെം ചെയ്യുക എന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ നഗരസഭയ്ക്ക് കഴിയില്ല. അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നത് നിരീക്ഷിക്കാന്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്നും ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള ആവശ്യപ്പെട്ടു.സുപ്രീം കോടതി വിധി പ്രകാരം തകര്‍ത്ത നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളുടെയും അവശിഷ്ടങ്ങള്‍ ഹരിത ട്രൈബ്യൂണല്‍ നേരിട്ട് സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യ വ്യക്തമാക്കിയത്.
കൂടാതെ,ഫ്ളാറ്റ് പൊളിച്ചതുകൊണ്ട് പരിസ്ഥിതിക്കുണ്ടായ ആഘാതം എത്രത്തോളമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രാഥമിക നടപടികള്‍ സ്വീരിച്ചു എന്നതും പരിശോധിക്കുന്നതിനാണ് ഇപ്പോഴത്തെ സന്ദര്‍ശനമെന്നും ജസ്റ്റിസ് രാമകൃഷ്ണപിള്ള പറഞ്ഞു

