ദില്ലി: നോട്ട് നിരോധനത്തിന് ഇന്ന് നാലാണ്ട് തികയുമ്പോഴും പ്രതിസന്ധി മാറാതെ നോട്ട് അച്ചടി മേഖല. സെക്യൂരിറ്റി ത്രെഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ സവിശേഷതകള്‍ പുതുക്കുന്നതിലെ കാലതാമസവും ഇവ ഏര്‍പ്പെടുത്തേണ്ടി വരുന്നതു മൂലം നോട്ട് അച്ചടിച്ചെലവ് വര്‍ധിക്കുന്നതും ആണ് തിരിച്ചടിയാവുന്നത്.
നിലവിലുള്ള നോട്ടുകളുടെ ശേഖരവും പുതിയ നോട്ടുകളുടെ അച്ചടിയും തമ്മിലുള്ള സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ശ്രമിക്കുന്നുണ്ട്. എന്നാല്‍ നോട്ടുകളില്‍ പുതിയ സുരക്ഷാ സവിശേഷതകള്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിതമാകുന്നത് അച്ചടിച്ചെലവ് വര്‍ധിപ്പിക്കുകയാണ്.
2005 ലാണ് അവസാനമായി നോട്ടുകളില്‍ പുതിയ സുരക്ഷാ സവിശേഷതകള്‍ അവതരിപ്പിച്ചത്. രാജ്യത്ത് 500, 1,000 രൂപ കറന്‍സി നോട്ടുകളുടെ ഉപയോഗം നിരോധിച്ചുകൊണ്ട് 2016 നവംബര്‍ എട്ടിനാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപനം നടത്തിയത്. ഇതിനു പകരമായി കുറച്ചുകാലത്തിനുശേഷം രണ്ടായിരം രൂപയുടെ നോട്ടും ആര്‍ബിഐ അവതരിപ്പിച്ചിരുന്നു.
നോട്ട് നിരോധനത്തിനുശേഷവും അച്ചടി, ബാങ്ക് നോട്ട് പേപ്പര്‍ കരുതല്‍ ശേഖരം തുടങ്ങിയ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുകയാണെന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ കറന്‍സി ആന്‍ഡ് കോയിന്‍സ് വിഭാഗത്തിന്റെ സ്ട്രാറ്റജിക് പ്ലാനിങ് ഗ്രൂപ്പ് യോഗത്തിന്റെ മിനുറ്റ്‌സ് തന്നെ വ്യക്തമാക്കുന്നു.
നോട്ട് നിരോധനത്തിനുശേഷം ബാങ്ക് നോട്ടുകളുടെ വലുപ്പവും രൂപകല്‍പ്പനയും മാറിയിട്ടുണ്ടെങ്കിലും സുരക്ഷാ സവിശേഷതകള്‍ അതേപോലെ തുടരുകയാണ്. എല്ലാ ബാങ്ക് നോട്ടുകളുടെയും വലുപ്പത്തില്‍ മാറ്റം വന്നതിനാല്‍ സുരക്ഷാ സവിശേഷതകളില്‍ മാറ്റം വരുത്തും എന്ന് മിനുറ്റ്‌സ് വ്യക്തമാക്കുന്നു.
ചലിക്കുന്ന ചിത്രങ്ങളുള്ള സുരക്ഷാ ത്രെഡ് ആയിരിക്കും നോട്ടുകളിലെ പുതിയ സുരക്ഷാ സവിശേഷത. ഇത് ചെലവേറിയതാണ്. പുതിയ സുരക്ഷാ ത്രെഡ് ഉള്‍പ്പെടുത്തുന്നത് ബാങ്ക് നോട്ട് പേപ്പര്‍ ഉത്പാദനച്ചെലവ് 30 മുതല്‍ 50 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ട്, ഇതാണ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…