Saturday, January 3, 2026

ഇത് തിരിച്ചടി !!! മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങ വീണ അവസ്ഥയിൽ മോദി വിരുദ്ധർ, സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ ചാകര

നോട്ട് നിരോധന ഹർജി സുപ്രീംകോടതി ശേരിവച്ചതോടെ തിരിച്ചടി ലഭിച്ചത് മോദി വിരുദ്ധർക്ക്. ‘ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനം’ ഇങ്ങനെ ആയിരുന്നു 2016 ൽ നോട്ട് നിരോധനം പ്രാബല്യത്തിൽ വന്ന സമയം പല മാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന തലക്കെട്ട്. എന്നാൽ പിന്നീടുള്ള വർഷങ്ങളിലെല്ലാം അത് ശെരിയാണെന്ന് മോദി സർക്കാർ തെളിയിച്ചു. ഇപ്പോഴിതാ സുപ്രധാനമായ സുപ്രീംകോടതി വിധിയും വന്നതോടെ കേന്ദ്രത്തിന്റെ മികവ് കൂടുതൽ തെളിയുകയാണ്.

2016 നവംബർ എട്ട് അർധരാത്രി മുതലാണ് അത് വരെ പ്രചാരത്തിൽ ഉണ്ടായിരുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അന്ന് അദ്ദേഹത്തിനെതിരെ ഉയർന്ന കള്ളനോട്ടുകാരുടെയും മറ്റും പ്രക്ഷോഭങ്ങൾ ഇന്നത്തെ കോടതിവിധിയോടെ തകർന്നടിയുകയാണ്. ശെരിക്കും നോട്ട് നിരോധനത്തെ എതിർത്ത മോദി വിരുദ്ധരെ കണ്ട വഴി ഓടിച്ചിരിക്കുകയാണ് സുപ്രീംകോടതി.

സുപ്രീംകോടതി വിധിയിലൂടെ നോട്ട് നിരോധനം പരാജയമാണെന്ന് പറഞ്ഞവർക്കെല്ലാം തക്ക മറുപടിയാണ് ലഭിച്ചത്. അതേസമയം, സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ട്രോളുകൾ ഉയരുകയാണ്. ‘നോട്ട് നിരോധനത്തിനെതിരെ പ്രസംഗിച്ചവരൊക്കെ ഇപ്പോൾ ഒളിവിലാണെന്നാണ് വിവരം’ എന്ന തരത്തിലാണ് ട്രോളുകൾ.

നോട്ട് നിരോധനത്തിനെതിരെ നൽകിയ ഹർജിയിൽ ഭൂരിപക്ഷ വിധി ഇങ്ങനെയായിരുന്നു, നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആർ ഗവായ് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. അതിനാൽ നടപടി റദ്ദാക്കാനാവില്ല. നിരോധനത്തിൽ ഏതെങ്കിലും ഒരു ശ്രേണി എന്നതിന് നിയന്ത്രിത അർത്ഥം നൽകാനാവില്ല. രേഖകൾ വ്യക്തമാക്കുന്നത് മതിയായ കൂടിയാലോചനകൾ നടത്തിയെന്നാണ്. ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ച ശേഷം സർക്കാരിന് തീരുമാനമെടുക്കാം. കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

വളരെ സൂക്ഷ്മതയോടെ ആലോചിച്ചെടുത്ത തീരുമാനമാണ് നോട്ട് നിരോധനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടത്. വ്യാജ കറന്‍സികള്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം , നികുതിവെട്ടിപ്പ്, കള്ളപ്പണം എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടത്തിനുള്ള വലിയ നയതന്ത്രത്തിന്റെ ഭാഗമായിട്ടുള്ള നടപടിയാണ് നോട്ട് നിരോധനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതിക്ക് ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles