തിരുവനന്തപുരം:∙ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സിക്ക വൈറസ് പ്രതിരോധത്തിന് തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി കേസുകള്‍ കുറവാണ്. എന്നാല്‍ വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊതുക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സിക വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഒന്നടങ്കം ഫോഗിങ് നടത്തുമെന്നും സിക വൈറസ് അവലോകന യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഹോം ക്ലസ്റ്റുകള്‍ വര്‍ധിക്കുന്നതായി മന്ത്രി ആശങ്ക രേഖപ്പെടുത്തി. വീടുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നുണ്ട്. കോവിഡ് ബാധിച്ചവര്‍ വീടുകളില്‍ ക്വാറന്റൈന്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിക വൈറസിന്റെ ചികിത്സയേക്കാൾ മികച്ച പരിഹാരം രോഗം വരാതെ തടയുക എന്നതാണ്. സിക വ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുക. കൊതുക് കടിക്കുന്നത് തടയുകയും വൈറസ് ബാധിച്ച പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നത് വഴി രോഗം ഒരു പരിധി വരെ ഒഴിവാക്കാം. ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പടർത്തുന്ന ഈഡിസ് കൊതുകുകളാണു സിക വൈറസിന്റെയും വാഹകർ.
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…