Wednesday, May 8, 2024
spot_img

കൊവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടിയത് ശാസ്ത്രീയ രേഖകള്‍ അടിസ്ഥാനമാക്കി: കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: സുതാര്യവും ശാസ്ത്രീയവുമായ രേഖകളുടെ അടിസ്ഥാനത്തിലുമാണ് കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ട്വിറ്ററിലൂടെയാണ് കേന്ദ്ര മന്ത്രി ഡോസുകളുടെ ഇടവേള കൂട്ടിയതിന്റെ വിശദീകരണം നല്‍കിയത്.

നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റെ തലവന്‍ ഡോ എന്‍ കെ അറോറയുടെ വിശദീകരണവും മന്ത്രി തന്റെ ട്വീറ്റിന്റെ കൂടെ ചേര്‍ത്തിട്ടുണ്ട്. ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 ആഴ്ചകളിലേക്ക് വര്‍ദ്ധിപ്പിക്കുമ്ബോള്‍ വാക്സിന്റെ പ്രവര്‍ത്തനക്ഷമത 66 മുതല്‍ 88 ശതമാനം വരെ ഉയരുന്നുവെന്ന യു കെയിലെ ഒരു പഠനത്തെ ആധാരമാക്കി എന്‍ കെ അറോറ വിശദീകരിക്കുന്നു.

അതേസമയം, ചില വിഭാഗക്കാര്‍ക്ക് 84 ദിവസത്തെ ഇടവേള ആവശ്യമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തേയ്ക്ക് പഠനത്തിനും ജോലിയ്ക്കും സ്പോര്‍ട്സ് ആവശ്യത്തിനുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഒരു മാസത്തെ ഇടവേളയിൽ വാക്സിൻ നല്‍കും. ഇരുഡോസുകളും തമ്മിൽ 28 ദിവസമെങ്കിലും ഇടവേള വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles