Sunday, December 21, 2025

സംസ്ഥാനത്ത് ഭീതി പരത്തി ഡെങ്കിപ്പനി; എറണാകുളം ജില്ലയില്‍ മാത്രം 11 ദിവസത്തിനിടെ 6 മരണം, പ്രതിദിനം 50-ലേറെപ്പേര്‍ ചികിത്സയിൽ

കൊച്ചി: എറണാകുളം ജില്ലയില്‍ ഭീതി പരത്തി ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നു. മഴക്കാലം ആരംഭിച്ചതോടെ രോഗസാധ്യത ഉയരുകയാണ്. 11 ദിവസത്തിനിടെ ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പ്രതിദിനം 50- ലേറെപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 2378 പേരാണ് പനി ബാധിച്ച് ചികിത്സക്കെത്തിയതെന്ന് ജില്ലാ രോഗനിരീക്ഷണ സെല്ലിലെ കണക്കുകൾ പറയുന്നു.

ഡെങ്കിപ്പനിക്ക് പുറമെ, എലിപ്പനി, ചെള്ള് പനി തുടങ്ങിയ രോഗങ്ങളും കൂടുതലായി കാണപ്പെടുന്നുണ്ട്. കൂടാതെ വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയും ബാധിക്കുന്നുണ്ട്. പനിയുമായി എത്തുന്നതിൽ കൂടുതലും 20നും 45നും ഇടയ്ക്ക് പ്രായമുള്ളവരാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ശ്വാസംമുട്ടൽ പ്രശ്നങ്ങളും കൂടുതലായി കാണുന്നുണ്ട്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ വ്യാപിക്കുകയാണ്.

മൂവാറ്റുപുഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മാ​ത്രം ശ​നി​യാ​ഴ്ച 50 പേ​രാ​ണ്​ ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ​ക്ക് എ​ത്തി​യ​ത്. നി​ല​വി​ൽ 10 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. മഴക്കാലമായതോടെ ഡെങ്കി പരത്തുന്ന കൊതുകുകള്‍ പെരുകുകയാണ്. മഴക്കാല രോഗങ്ങൾ വർദ്ധിച്ചതോടെ ജാഗ്രതാ നിർദ്ദേശത്തിനൊപ്പം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ‘പ്രഥമം പ്രതിരോധം’ എന്ന പേരിൽ പ്രതിരോധ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles